KeralaLatest News

വൻ സ്ഫോടക വസ്തുക്കൾ പിടികൂടി

പാലക്കാട്: വൻ സ്ഫോടക വസ്തുക്കൾ പിടികൂടി. കല്ലടിക്കോട് തമിഴ്നാട്ടിൽ നിന്ന് മഞ്ചേരിയിലേക്ക് ലോറിയിൽ കൊണ്ടുപോകുമ്പോഴാണ് നാലായിരം കിലോ ജലാറ്റിൻ സ്റ്റിക്ക് പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

തെങ്കാശിയിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി ലോറി വരുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതെത്തുടർന്ന് കല്ലടിക്കോട് പോലീസ് നടത്തിയ പരിശോധനയിലാണ് നാലായിരം കിലോ ജലാറ്റിൻ സ്റ്റിക്കും ഇതിനാവശ്യമായ ഫ്യൂസ് വയറുകളും പോലീസ് പിടികൂടിയത്.

തെങ്കാശി സുന്ദരപുരം സ്വദേശി സുശാന്ദ്ര കുമാർ, പുതുക്കോട്ട സ്വദേശി ആനന്ദ് ജ്യോതി എന്നിവരെയാണ് അറസ്റ്റ് ചെ്യതത്. തമിഴ്നാട്ടിലെ ആമ്പൂരിൽ നിന്ന് മഞ്ചേരിയിലേക്കുളളതാണ് ലോഡെന്ന് ഇവർ പോലീസിന് മൊഴിനൽകി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button