Latest NewsKeralaIndia

സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്, നിലപാട് വ്യക്തമാക്കി കനക ദുര്‍ഗ്ഗയും ബിന്ദുവും

കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ ഇരുവരുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച്‌ ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തി.

കോട്ടയം: ശബരിമല യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും. ഇരുവരും ഇക്കാര്യം അറിയിച്ചതായി പൊലീസ് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് മടങ്ങിപ്പോകാന്‍ സന്നദ്ധത അറിയിച്ചത്.കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ ഇരുവരുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച്‌ ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തി.

തിരക്ക് പരിഗണിച്ച്‌ ശബരിമലയിലേക്ക് തിരിച്ച്‌ പോകുന്നതിന് സുരക്ഷ നല്‍കാനാകില്ലെന്ന് ഇരുവരേയും പൊലീസ് അറിയിച്ചു. ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മടക്കി അയക്കാന്‍ പൊലീസ് സുരക്ഷ ഒരുക്കും. വീട്ടിലേക്ക് മടങ്ങിപ്പോയാല്‍ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഇരുവരും പ്രകടിപ്പിച്ചു.

വീട്ടുകാരുമായി ആലോചിച്ച ശേഷം എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ ഇരുവരും തീരുമാനമെടുക്കും. അതേസമയം, ഇന്നലെ മെഡിക്കല്‍ കോളേജില്‍ വച്ച്‌ കനകയേയും ബിന്ദുവിനേയും ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ച മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ആറ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button