![](/wp-content/uploads/2018/09/sabarimala-ayyappa-temple-kerala-568x400.jpg)
സന്നിധാനം: കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി ത്രിവേണി സംഗമംവരെ ബുധനാഴ്ച നടക്കുന്ന അയ്യപ്പജ്യോതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശബരിമല കര്‍മസമിതി. ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണം ആവശ്യപ്പെട്ട് നടത്തുന്ന അയ്യപ്പജ്യോതി ഹൊസങ്കടി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നി ന്ന് കൊണ്ടെയുര്‍ ആശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി ദീപം തെളിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓരോ കിലോമീറ്ററിലും പൗരപ്രമുഖന്മാര്‍ ദീപം തെളിക്കും. 250 വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്നും ഇവര്‍ പറയുന്നു. ജ്യോതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ 65 നഗര-ഗ്രാമ കേന്ദ്രങ്ങളില്‍ ജ്യോതിസംഗമം നടക്കും. 795 കിലോമീറ്ററില്‍ പാതകളുടെ ഇടതുവശം ചേര്‍ന്നാണ് ജ്യോതി തെളിയിക്കുക. പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് 5 ന് വിശ്വാസ സംരക്ഷണ സമ്മേളനവും നടക്കും. അതേസമയം കളിയിക്കാവിളയില്‍ നിന്നാണ് ജ്യോതി തമിഴ്‌നാട്ടില്‍ പ്രവേശിക്കുക. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിയിച്ചു സന്ദേശം കൈമാറും.
Post Your Comments