Latest NewsKerala

‘മനിതി’യെ അനുകൂലിച്ച ആക്ടിവിസ്റ്റിന്റെ വീട് ആക്രമിച്ചു

തലശ്ശേരി: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘടനയെ അനുകൂലിച്ച്‌ ഫേസ്ബുക്കിൽ പോസ്റ്റിട്ട ആക്ടിവിസ്റ്റിന്റെ വീടിന് നേരെ ആക്രമണം. പി.ഡി.പി, കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഇപ്പോള്‍ സജീവ ആക്ടിവിസ്റ്റുമായ രാംദാസ് കതിരൂരിന്റെ തലശ്ശേരി പുന്നോല്‍ ഈയ്യത്തും കാട്ടിലെ ‘അതുല്യ’ വീടാണ് മുഖംമൂടിയണിഞ്ഞ കുറച്ചുപേർ തല്ലിത്തകർത്തത്.

രാംദാസ് സ്ഥലത്തില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. ഇന്നലെ രാവിലെ പത്തരയ്ക്ക് ആയുധങ്ങളുമായെത്തിയവര്‍ വാതില്‍ തള്ളിത്തുറന്ന് മേശ, കസേര, ടി.വി, ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, അലമാര, ഡൈനിംഗ് ടേബിള്‍, ജനല്‍ ചില്ലുകള്‍ എന്നിവയെല്ലാം തകര്‍ത്തു. സംഘം ഇരച്ചെത്തുന്നത് കണ്ടതോടെ ഇദ്ദേഹത്തിന്റെ ഭാര്യ സുനിത കിടപ്പുമുറിയില്‍ കയറി വാതിലടച്ച്‌ കുറ്റിയിട്ടതിനാല്‍ അക്രമത്തിനിരയായില്ല.

സംഭവത്തിനു ശേഷം പുറത്തിറങ്ങിയ സുനിത ഭര്‍ത്താവിനെ വിളിച്ചു പറയുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. ന്യൂമാഹി പോലീസിന്റെ അന്വേഷണത്തില്‍ അക്രമികളുടേതെന്ന് കരുതുന്ന ഒരു കൊടുവാള്‍ കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button