![](/wp-content/uploads/2018/12/ockhi.jpg)
തിരുവനന്തപുരം: ഒരു വർഷം പിന്നിട്ടിട്ടും ആഘോഷങ്ങളൊഴിവാക്കി ഓഖി ദുരിത ബാധിതര്‍.
അന്നുവരെ കുടുംബം പോറ്റിയിരുന്നവരെ കടല്‍ കൊണ്ടു പോയപ്പോള്‍ വറുയിതിയിലായതാണ് പല വീടുകളും. ഒരു വീടുകള്‍ക്ക് മുന്നിലും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളില്ല. പൂല്‍ക്കൂടില്ല. കേക്ക് മുറിച്ച് ആഘോഷങ്ങളില്ല.
എന്നാൽ ക്രിസ്മസ് പ്രത്യാശയായതുകൊണ്ട് പള്ളികളില്‍ ഇത്തവണ ആഘോഷങ്ങള്‍ ഉണ്ട്. പല വീടുകളും അടഞ്ഞുകിടക്കുകയാണ് ഇത്തവണ ആഘോഷങ്ങളിലില്ലെങ്കിലും നല്ല നാളുകള്‍ തിരികെയെത്തുമെന്ന് തന്നെയാണ് ഇവരുടെ ക്രിസ്മസ് പ്രതീക്ഷ.
Post Your Comments