ന്യൂഡല്‍ഹി : റാഫേല്‍ വിഷയത്തില്‍ മോദി സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ രീതിയിലുള്ള ഒരു അഴിമതി തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും അതുകൊണ്ട് ഹര്‍ജി പരിഗണിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്.
മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് യെച്ചൂരി പറഞ്ഞു. സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തിനായി സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വാദിക്കുന്നതിന് പിന്നിലുള്ള കാരണവും ഇതാണെന്നും യെച്ചൂരി പറഞ്ഞു.
ബിഹാറിലെ സമസ്തിപുരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ ഈ ആവശ്യം അംഗീകരിക്കുന്നതിന് ഭയപ്പെടേണ്ട കാര്യമില്ല. ഒന്നിനു പിറകെ ഒന്നായി പാര്‍ട്ടികള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചു വരികയാണ്. യെച്ചൂരി കൂട്ടിച്ചേര്‍ത്തു
Post Your Comments