മുംബൈ : ഗുജറാത്തില്‍ 3000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ മറ്റൊരു പ്രതിമ കൂടി. ഇത്തവണ മഹാരാഷ്ട്ര സര്‍ക്കാരാണ് 3643.78 കോ്ടി രൂപ ചിലവ് വരുന്ന ചത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് നീങ്ങുന്നത്.
അറബിക്കടലിന്റെ തീരത്താണ് പ്രതിമ ഉയരുക, 2023 ഓട് കൂടി പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പ്രതിമ നിര്‍മ്മാണ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അന്ന് 3700 കോടി രൂപയോളം രൂപ സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു,
എന്നാല്‍ പുതുതായി പുറത്തു വന്ന കണക്കു പ്രകാരം ചിലവിനത്തില്‍ 56 കോടിയുടെ കുറവുണ്ട്. വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിനാണ് ഇതില്‍ 45 കോടി.
Post Your Comments