KeralaLatest News

മുഖ്യമന്ത്രിയ്ക്ക് തീവ്രവാദ ബന്ധം: ആരോപണവുമായി എ എന്‍ രാധാകൃഷ്ണന്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. തീവ്രവാദ ബന്ധമുള്ളതു കൊണ്ടാണ് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കുന്നത്. അതേസമയം കോടതി വിധിയുടെ മറവില്‍ ഫെമിനിസ്റ്റ് സംഘടനകളെ മുഖ്യമന്ത്രി ശബരിമലയില്‍ നേരിട്ടെത്തിച്ചുവെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

ശബരിമലയെ ആസൂത്രിതമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി തീവ്രവാദികളില്‍ നിന്ന് പിണറായി പണം പറ്റിയെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മകളുടെ പേരിലുള്ള ഐടി കമ്പനിക്ക് ആരാണ് മുതല്‍ മുടക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

എന്നാല്‍ ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ശബരിമലയിലുള്ളത് താലിബാന്‍ മോഡല്‍ അക്രമകാരികളാണ് എന്നും സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button