
ബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഹിന്ദു സംഘടനകള്‍. ആഘോഷ പരിപാടികള്‍ നിരോധിക്കണമെന്ന് കാണിച്ച് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഹിന്ദു ജനജാഗൃതി സമിതി കോര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡയാണ് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ടി സൂനില്‍ കുമാറിന് കത്ത് നല്‍കിയത്. ഇത്തരം ആഘോഷത്തില്‍ ക്രമാതീതമായ തോതില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പങ്കെടുക്കുന്നുണ്ടെന്നും ഇത് ഭാരതത്തിന്റെ മൂല്യം തകര്‍ക്കുമെന്നുമാണ് സംഘടനയുടെ വാദം.
Post Your Comments