ഭോപ്പാല്‍: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മധ്യപ്രദേശില്‍ കാര്‍ഷിക കടം എഴുതിത്തള്ളിയിട്ടും രണ്ടു കര്‍ഷകര്‍ ജീവനൊടുക്കി. ശനിയാഴ്ചയും തിങ്കളാഴ്ചയുമായാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടം എഴുതിത്തള്ളിയതിന്റെ നേട്ടം തങ്ങള്‍ക്കു ലഭിച്ചില്ലെന്നും ബാങ്കുകളില്‍നിന്നുള്ള സമ്മര്‍ദം താങ്ങാനാവാതെയാണു ഇവർ ജീവനൊടുക്കിയതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. സത്യപ്രതിജ്ഞ ചെയ്തു സര്‍ക്കാരുകള്‍ അധികാരത്തിൽ ഏറിയ ഉടൻ ഇത് നടപ്പാക്കുകയും ചെയ്തു. കടം എഴുതി തള്ളിയതിന്റെ ആനുകൂല്യം 33 ലക്ഷം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്. 70000 കോടി രൂപയുടെ കാര്‍ഷിക കടമുള്ളതില്‍ 50000 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ഷകരെ സംരക്ഷിക്കുമെന്ന വാഗ്ദാനത്തിനു വിപരീതമായാണ് ആത്മഹത്യകൾ നടന്നിരിക്കുന്നത്. കര്‍ഷക ദിവസത്തില്‍ ഇത് വെറും വാഗ്ദാനമല്ലെന്നും തങ്ങളുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
Post Your Comments