![](/wp-content/uploads/2018/12/food-1.jpg)
തിരുവനന്തപുരം: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. റേഷന്‍ വിഹിതം ആറ് മാസത്തേക്ക് ദുര്‍ബലപ്പെട്ട വിഭാഗങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള പദ്ധതിയാണ് രൂപകല്പന ചെയ്യുന്നത്. ഇതിനുള്ള ഗിവ് അപ്പ് റേഷനില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. റേഷന്‍ തിരികെ കിട്ടണം എന്നാവശ്യമുള്ളവര് ആറുമാസം കഴിഞ്ഞ് അപേക്ഷ നല്കിയാല് മതി. എഎവൈ, മുന്‍ഗണന, പൊതു വിഭാഗം (സബ്സിഡി) എന്നീ കാര്‍ഡുടമകള്‍ റേഷന്‍ ഗിവ് അപ്പ് പദ്ധതിയില്‍ പങ്കാളിയായാല്‍ അവര്‍ പൊതു വിഭാഗത്തിലേക്ക് മാറ്റപ്പെടും. ഗിവ് അപ്പ് പദ്ധതിയില്‍ പങ്കാളിയാകാന്‍ ചെയ്യേണ്ടത്. www.civilsupplieskerala.gov.in എന്ന വെബ്സൈറ്റ് ലോഗിന്‍ ചെയ്തത് ഗിവ് അപ്പ് റേഷന്‍ എന്ന തെരഞ്ഞെടുക്കുക പത്തക്ക റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക. send otp തെരഞ്ഞെടുക്കുക. മൊബൈലില്‍ വരുന്ന നമ്പര്‍ നല്കി സബ്മിറ്റ് ചെയ്യുക.
Post Your Comments