കൊച്ചി : യേശു ക്രിസ്തുവായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന മോഹം തുറന്നു പറഞ്ഞ് പ്രശസ്ത നടന് ജയസൂര്യ. അടുത്തിടെയായി നിരവധി വ്യത്യസ്ഥങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് ജയസൂര്യ.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടന് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. ‘എനിക്ക് പാഷന് ഓഫ് ക്രൈസ്റ്റ് പോലുള്ള സിനിമകള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. യേശു ക്രിസ്തുവായി അഭിനയിക്കാന്‍ വലിയ മോഹമുണ്ട്. എന്റെ ഭയങ്കരമായ ആഗ്രഹമാണത്. ഒരു നല്ല സംവിധായകന് വിളിച്ച് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ തന്നെ സമ്മതം മൂളും’ ജയസൂര്യ പറയുന്നു.
ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുതിയ ചിത്രം പ്രേതം -2 തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശ്ശനം തുടരുകയാണ് . ചിത്രത്തില്‍ ഡോണ്‍ ബോസ്കോയെന്ന മനശാസത്രജ്ഞന്റെ റോളിലാണ് താരം എത്തുന്നത്.
Post Your Comments