Latest NewsKeralaIndia

പിണറായി വാക്ക് പാലിക്കണമെന്ന് അഡ്വ ബിന്ദു : കുഞ്ഞു മാളികപുറങ്ങളുൾപ്പെടെ കണ്ണീരുമായി ഭക്തർ

പമ്പ : ശബരിമല വീണ്ടും സംഘര്‍ഷഭരിതം. മലചവിട്ടി എത്തിയ അഡ്വ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും അപ്പാച്ചി മേട്ടില്‍ വിശ്വാസികള്‍ തടഞ്ഞു. ഞങ്ങള്‍ നിയമം നടപ്പാക്കനെത്തിയവരാണെന്നും പ്രതിഷേധക്കാരെ പൊലീസ് മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്നും ആവശ്യപ്പെട്ടു. മനിതി അംഗങ്ങൾ ആണ് ഇവർ. സർക്കാരിന്റെ കൃത്യമായ നിർദ്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഭക്തരുടെ കുറവുള്ള സമയത്താണ് യുവതികളെ ബലപ്രയോഗത്തിലൂടെ മലകയറ്റാൻ ശ്രമിക്കുന്നത്. പോലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്നാണ് ഭക്തരുടെ ആരോപണം. കൊച്ചു മാളികപുറങ്ങളുൾപ്പെടെ അപേക്ഷയുടെ ശരണം വിളിയുമായി ഉണ്ട്. വലിയ നടപ്പന്തലിൽ കൂടുതൽ പോലീസ് സന്നാഹത്തെ വിന്യസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button