Latest NewsKeralaIndia

പിസി ജോര്‍ജിന് നേരെ ചീമുട്ടയേറ്: എറിഞ്ഞവനെ വീട്ടില്‍ കയറി തല്ലുമെന്ന് എംഎല്‍എ

ജനപക്ഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് പിസി ജോർജിനെ വാഹനത്തിൽ കയറ്റിയത്.

പൂഞ്ഞാർ: പിസി ജോർജ് എംഎൽഎ പങ്കെടുത്ത പരിപാടിയിലേക്ക് ചീമുട്ടയേറും കയ്യാങ്കളിയും. എംഎൽ‌എയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരാണ് വേദിയിലേക്ക് എത്തിയത്. പൂഞ്ഞാർ പെരിങ്ങുളം റോഡ് ആധുനികരീതിയിൽ പുനർമിർമിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്. ഭരണകക്ഷിയുമായി വേണ്ടത്ര ആലോചന നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധവും വാക്കേറ്റവും കനത്തതോടെ പ്രതിഷേധക്കാരിലൊരാൾ സദസ്സിലേക്ക് ചീമുട്ട വലിച്ചെറിയുകയായിരുന്നു. ജനപക്ഷാംഗമായ വാർഡംഗം അനിൽ കുമാറിന്റെ ദേഹത്താണ് മുട്ട പതിച്ചത്. ഇതോടെ പി സി ജോർജ്ജ് എംഎൽഎ മൈക്കിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. മുട്ടയെറിഞ്ഞവനെ ഞാൻ കണ്ടിട്ടുണ്ട്.

നീ വീട്ടിൽ കിടന്നുറങ്ങില്ല ഓർത്തോ, പേടിപ്പിക്കാമെന്ന് കരുതേണ്ട, എറിഞ്ഞവനെ വീട്ടിൽ കയറി തല്ലുമെന്നും എംഎൽഎ ഭീഷണി മുഴക്കി. ജനപക്ഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് പിസി ജോർജിനെ വാഹനത്തിൽ കയറ്റിയത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ പിഡബ്യൂഡി എക്സിക്യൂട്ടിവ് എഞ്ചിനീയർക്ക് പ്രതിഷേധത്തെ തുടർന്ന് വേദിയിൽ കയറാനായില്ല.

https://youtu.be/ybhQLi5HpSg

shortlink

Related Articles

Post Your Comments

Related Articles


Back to top button