ചെന്നൈ: ശബരിമല യുവതി പ്രവേശനത്തിന് ഇറങ്ങിയ ‘മനിതി’യെന്ന സംഘടനയ്ക്ക് തീവ്രവാദ ബന്ധെന്ന് സൂചന. ഇതിനെ തുടർന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചതായാണ് വിവരം. മാവോയിസ്റ്റ് ബന്ധമുള്ള വനിതകള്‍ സംഘടനയുമായി ബന്ധപ്പെടുന്നതായാണ് ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ഇന്ന് മലകയറാനെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശിനികള്‍ മനീതി പ്രവര്‍ത്തകരാണെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ മനീതിയ്ക്ക് ശക്തമായ സ്വാധീനം ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ ശക്തമായ വേരുകളാണ് ഇവര്‍ക്കുള്ളതെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച പമ്പയിലെത്തിയ മനിതി സംഘത്തിലെ അംഗങ്ങള്‍ പരസ്പരം ‘തോളര്‍’ എന്ന് സംബോധന ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സഖാവ്’ എന്നതിന്റെ തമിഴ് വാക്കാണ് തോളര്‍. അതിനിടെ കേരള സര്‍ക്കാറുമായി സഹകരിച്ചാണ് ശബരിമലയാത്ര സംഘടിപ്പിച്ചതെന്ന മനിതി കോഓഡിനേറ്റര്‍ സെല്‍വിയുടെ ഫേസ്ബുക്ക് പേജിലെ വെളിപ്പെടുത്തല്‍ വിവാദമായി.
ഡിസംബര്‍ 21ന് നല്‍കിയ ശബരിമല യാത്രാ അറിയിപ്പിലാണ് കേരള സര്‍ക്കാറും പുരോഗമനആദിവാസി സംഘടനകളുമായും സഹകരിച്ചാണ് യാത്രയെന്ന് പറയുന്നത്. ശബരിമല അയ്യപ്പന് പ്രത്യേകിച്ച് വഴിപാടുകളൊന്നും നേരാനില്ലെങ്കിലും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയെന്ന ഉദ്ദേശ്യം മാത്രമാണുള്ളതെന്നും ഇതില്‍ വ്യക്തമാക്കുന്നു.
Post Your Comments