Latest NewsIndia

ബീഹാറില്‍ എം.എല്‍.എ.രാജി വച്ചു

പാറ്റ്ന: ബിഹാറില്‍ ജെ.ഡി.യു. എം.എല്‍.എ ശ്യം ബഹദൂര്‍ സിംഗ് രാജിവച്ചു. പാര്‍ട്ടി അംഗത്വവും രാജിവച്ചു. തന്റെ പരാതി കേള്‍ക്കാന്‍ പാര്‍ട്ടിയും ജില്ലാ ഭരണകൂടവും തയ്യാറാകുന്നില്ല എന്ന് ആരോപിച്ചായിരുന്നു രാജി. സര്‍ക്കാര്‍ ഭൂമിയെല്ലാം ചില മാഫിയകള്‍ക്ക് നല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരെ പ്രതികരിച്ചവരെയെല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പരാതികള്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button