Latest NewsKerala

പമ്പാ നദിയിലെ ജലത്തിൽ കോളിഫോം ബാക്ടിരിയ കണ്ടെത്തി

പമ്പ : പമ്പാ നദിയിലെ ജലത്തിൽ കോളിഫോം ബാക്ടിരിയ കണ്ടെത്തി. നീരൊഴുക്കില്ലാതെ വെള്ളക്കെട്ടു മാത്രമായി മാറിയ പമ്പാ ത്രിവേണിയിൽ പതിനായിരക്കണക്കിനു ഭക്തർ കുളിക്കുന്ന വെള്ളം അപകടകരമായ നിലയിലാണ്. പമ്പയിലെ വെള്ളം ശേഖരിച്ച് ജല അതോറിറ്റി നടത്തിയ പരിശോധനയിൽ 100 മില്ലി ലീറ്റർ വെള്ളത്തിൽ 1100ൽ അധികമാണ് ഇപ്പോൾ കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം.

ഈ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. വിസർജ്യങ്ങളും മറ്റു മാലിന്യങ്ങളും കലരുന്നതുമൂലമാണു കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം വർധിക്കുന്നത്. പമ്പയിൽ പ്രളയ നാശത്തെ തുടർന്ന് മതിയായ ശുചിമുറി സംവിധാനങ്ങൾ പോലുമില്ലാതെ വന്നതോടെയാണ് മാലിന്യം കൂടുതലായി നദിയിലേക്ക് എത്തുന്നത്.

ഇതിനെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് ജല അതോറിറ്റി ആവശ്യപ്പെടുന്നത്.
ആരോഗ്യവകുപ്പ് സീസൺ തുടങ്ങുന്നതിനു മുൻപും ശേഷവും ഓരോ പ്രാവശ്യം ജലപരിശോധന നടത്തിയിരുന്നെങ്കിലും തുടർ പരിശോധന നടത്തിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button