കോഴിക്കോട്: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പോകാന്‍ പാടില്ലായെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനോട് ഒരു ശതമാനം പോലും യോജിക്കുന്നില്ല. ശബരിമലയെ പോലെ ഇന്ത്യയില്‍ മറ്റൊരു ക്ഷേത്രമില്ല. അവിടെ എല്ലാവര്ക്കും പോകാന്‍ അവകാശമുണ്ടെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ സിഎസ് സുജാത.
ആക്ടിവിസ്റ്റുകള്‍ പോകാന്‍ പാടില്ലായെന്ന വാദത്തോടൊന്നും യോജിക്കാന്‍ കഴിയില്ല. ശബരിമലയില്‍ ബോധപൂര്‍വ്വമായി പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ വേറെ പരിശോധിക്കപ്പെടണമെന്ന് അവര്‍ വ്യക്തമാക്കി.
ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് കയറാനുള്ള സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിലപാട് അറിയിച്ചിരുന്നു. . രഹ്ന ഫാത്തിമയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് മന്ത്രി ആക്ടിവിസ്റ്റുകളുടെ ശബരിമല സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിച്ചത്.
Post Your Comments