
ന്യൂയോർക്ക് : അമേരിക്കയിൽ ദശാബ്ദങ്ങൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു. വിർജീനിയയിലെ പോർട്ട്സ്മൗത്തിലെ 30 വര്ഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയാണ് ക്ഷേത്രമായി പരിവർത്തനം ചെയ്യുന്നത്. സ്വാമിനാരായൺ ക്ഷേത്രമായാണ് പള്ളി മാറുന്നത്. അഹമ്മദാബാദിലെ സ്വാമിനാരായൺ സൻസ്ഥയാണ് പള്ളി വാങ്ങിയത്. പതിനായിരത്തോളം ഗുജറാത്തികൾ പാർക്കുന്ന സ്ഥലമാണ് വിർജീനിയ.
അഹമ്മാദാബാദ് ആസ്ഥാനമായ സ്വാമിനാരായൺ ക്ഷേത്ര വിശ്വാസികളാണ് ഇവരിൽ ഭൂരിഭാഗവും . ഇത് ആറാമത്തെ പള്ളിയാണ് ഇവർ വാങ്ങുന്നത്. കാലിഫോർണിയ , പെൻസിൽവാനിയ , ഓഹിയോ , ലോസാഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റു ക്ഷേത്രങ്ങൾ ഉള്ളത്. ഇംഗ്ളണ്ടിലെ രണ്ടു പള്ളികളും സൻസ്ഥ ക്ഷേത്രമാക്കി പരിവർത്തനം നടത്തിയിട്ടുണ്ട്.
വിർജീനിയയിലെ ഈ പള്ളി നവീകരിച്ച് ക്ഷേത്രമാക്കി മാറ്റിയതിനു ശേഷം വിഗ്രഹം പ്രതിഷ്ഠിക്കും. അഞ്ച് എക്കർ സ്ഥലത്ത് 18,000 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള പള്ളിയാണിത്. 1.6 മില്യൺ അമേരിക്കൻ ഡോളറിനാണ് പള്ളിയും സ്ഥലവും കൂടി സ്വാമിനാരായൺ സൻസ്ഥ വാങ്ങിയത്.
Post Your Comments