ലക്നൗ : രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആരെങ്കിലും മുന്‍കെെ എടുക്കുന്നുണ്ടെങ്കില്‍ അത് ബിജെപി എന്ന പാര്‍ട്ടി മാത്രമായിരിക്കുമെന്നും മറ്റൊരു പാര്‍ട്ടിക്കും രാമക്ഷേത്രം നിര്‍മിക്കാന്‍ പറ്റില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണോ രാമക്ഷേത്രം നിര്‍മിക്കുന്നത് അവരെ വോട്ട് ചെയ്ത് അധികാരത്തിലേറ്റുമെന്ന് പരിപാടിയില്‍ പെങ്കടുത്ത യുവാക്കളില്‍ നിന്ന് മുദ്രാവാക്യം ഉയര്‍ന്നതോടെയാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.
രാമന്റെയും കൃഷ്ണന്റെയും നിലനില്‍പ്പിനെ നിഷേധിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും അവര്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും യോഗി പറഞ്ഞു. ചിലര്‍ പൂണൂല് ധരിച്ചത് വോട്ടിനാണെന്ന് യോഗി ആരോപിച്ചു.
Post Your Comments