വാഷിംഗ്ടണ്‍: അമേരിക്കയിലേയ്‌ക്കെത്തുന്ന അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി സുപ്രീം കോടതി തള്ളി. കൂടാതെ വിലക്ക് റദ്ദാക്കിയ കാലിഫോര്‍ണിയ ഫെഡറല്‍ കോടതി വിധി സുപ്രീം കോടതി ശരിവച്ചു. അതേസമയം വിലക്ക് സംബന്ധിച്ച് അന്തിമ വിധി കോടതി പ്രഖ്യാപിച്ചിട്ടില്ല.
മെക്‌സിക്ക്ന്‍ അതിര്‍ഥി വഴി യു.എസില്‍ എത്തുന്ന അഭയാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയായിരുന്നു ട്രംപിന്റെ നടപടി. തെക്കന്‍ അതിര്‍ഥി കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റകാര്‍ക്ക് അഭയം നല്‍കില്ല എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. നവംബര്‍ ഒമ്പതിനായിരുന്നു ഇത്. കൂടാതെ അഭയാര്‍ഥികളെ തടയാന്‍ അതിര്‍ഥിയില്‍ വലിയൊരു സുരക്ഷാ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.
അതേസമയം ട്രംപിന്റെ ഈ നയത്തെ സുപ്രീം കോടതിയിലെ ഒമ്പത് ജഡ്ജിമാരില്‍ അഞ്ചു പേര്‍ എതിര്‍ത്തു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബെര്‍ട്‌സും എതിര്‍ത്തവരുടെ കൂട്ടത്തിലുണ്ട്. അതേസമയം കണ്‍സര്‍വേറ്റീവ് ജഡ്ജിമാരായ നീല്‍ ഗോര്‍സച്ച്, ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, ബ്രെറ്റ് കവനോ എന്നിവര്‍ വിലക്കിനെ അനുകൂലിച്ചു.
Post Your Comments