നിലയ്ക്കല്‍: “മനിതി’ സംഘാംഗങ്ങളായ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാൻ ശബരിമലയിൽ ആചാര ലംഘനത്തിനെത്തുന്ന മനിതി സംഘ നേതാവ് സെൽവി ജല്ലിക്കെട്ട് വിഷയത്തിൽ സുപ്രീം കോടതി വിധിയെ എതിർത്തതിന്റെ വിവരങ്ങൾ പുറത്ത്. 2017 ജനുവരിയിൽ ജെല്ലിക്കെട്ട് വിധിക്കെതിരെ ഫേസ്ബുക്കിൽ നിരവധി പ്രതികരണങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടു.
ഭീകരവാദ ബന്ധത്തിന് ഇന്ത്യയിൽ കേസുകളുള്ള വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെ പിന്തുണച്ചുള്ള പോസ്റ്റുകളും സെൽവിയുടെ പ്രൊഫൈലിൽ ഉണ്ട്. എസ്.ഡി.പി.ഐയുടെ പോസ്റ്റുകളും സെൽവി ഷെയർ ചെയ്തിട്ടുണ്ട്.
എന്നാൽ വിശ്വാസിയെന്ന് അവകാശപ്പെടുന്ന സെൽവിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളുമില്ല. ഇത് മാത്രമല്ല സിപിഎമ്മിനെ അനുകൂലിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും കാണാൻ കഴിഞ്ഞു.
വിശ്വാസികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെൽവിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. ഇതിനെ തുടർന്ന് പ്രതിഷേധങ്ങളും കനക്കുകയാണ് .
ശബരിമലയിലേക്ക് എത്താന്‍ യുവതികള്‍ എത്തുന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് രാത്രിയില്‍ത്തന്നെ സന്നിധാനത്ത് നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു. വലിയ തോതില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്ത് സംഘടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മല ചവിട്ടി യുവതികള്‍ സന്നിധാനത്ത് എത്തിയാലും കാര്യങ്ങള്‍ എളുപ്പമാകില്ല.
Post Your Comments