ശബരിമല: മനിതി സംഘാംഗങ്ങള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനേത്തുടര്‍ന്ന് പ്രതിഷേധം ശക്തമായി. പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുമെന്നാണ് സൂചന. നേരത്തെ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാല്‍ മനിതി അംഗങ്ങളോട് പ്രതിഷേധം കണക്കിലെടുത്ത് മടങ്ങി പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനിതി അംഗങ്ങള്‍ അത് തള്ളുകയായിരുന്നു.
പമ്പ എസ്ഐ അല്ലാതെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇവിടെ എത്തിയിട്ടില്ല. പ്രതിഷേധം കനക്കുകയും മനിതി അംഗങ്ങള്‍ നിലപാടിലുറച്ച് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംഘർഷാവസ്ഥ മുന്നിൽ കണ്ടു കൂടുതൽ സേന ഇവിടെ എത്തുമെന്നാണ് സൂചന. എന്ത് വന്നാലും ഇവരെ മലകയറാൻ അനുവദിക്കില്ലെന്നാണ് ഭക്തരുടെ നിലപാട്.
Post Your Comments