ന്യൂഡല്‍ഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ഞായറാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 471 ആണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് രേഖപ്പെടുത്തിയത്. മലിനീകരണം രൂക്ഷമായി തുടരുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സിപിസിബി നിര്‍ദേശിച്ചു. മുൻപ് ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം നവംബര്‍ എട്ടിനു എക്യുഐ 571 രേഖപ്പെടുത്തിയിരുന്നു. ഇത്തവണ കാലാവസ്ഥയിലുള്ള വ്യതിയാനവും അതിശൈത്യവും കാറ്റടിക്കുന്നതു കുറഞ്ഞതുമാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
Post Your Comments