മലകയറാനെത്തിയത് നക്സലുകളാണോ എന്ന് സംശയമെന്ന് പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വര്‍മ. ഇവർ വന്നതിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കണം. തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്ന ദിവസം തന്നെ എത്തിയത് സംശയാസ്പദമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രത്തില്‍ ചാര്‍ത്താനുളള തങ്ക അങ്കി വഹിച്ചുകൊണ്ടുളള ഘോഷയാത്ര ആറന്‍മുളയില്‍ നിന്ന് തുടങ്ങി.
വിവിധ ക്ഷേത്രങ്ങളിലെയും ഹൈന്ദവ സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര 26 ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തും. അവിടെനിന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും 27 ന് ഉച്ചയ്ക്ക് 12 മണിക്കാണ് മണ്ഡലപൂജ. ഘോഷയാത്രയുടെ തുടക്കത്തില്‍ ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ആറന്‍മുളയിലും നാമജപപ്രതിഷേധമുണ്ടായി.മധുരയില്‍ നിന്നുള്ള സംഘം പോലീസ് സംരക്ഷണത്തില്‍ ടംബോ ട്രാവലറിലാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്.
എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ചെന്നൈയില്‍ നിന്നുള്ള സംഘം യാത്രാമാര്‍ഗം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആദ്യസംഘത്തില്‍ സെല്‍വി ഉള്‍പ്പടേയുള്ള 11 പ്രവര്‍ത്തകരാണ് ഉള്ളത്. പുലര്‍ച്ചെ മൂന്നോടെ പമ്പയിലെത്തിയ മനിതി സംഘം കെട്ടുനിറയ്ക്കാനായി പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികളെ സമീപിച്ചെങ്കിലും അവര്‍ വിസ്സമതം അറിയിച്ചതോടെ 11 പേരടങ്ങുന്ന സംഘത്തിലെ ആറ് പേര്‍ സ്വയം ഇരുമുടിക്കെട്ട് നിറയ്ക്കുകയായിരുന്നു.
Post Your Comments