നിലയ്ക്കല്‍: “മനിതി’ സംഘാംഗങ്ങളായ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തില്‍ നിലയ്ക്കല്‍- പമ്പ കെഎസ്‌ആര്‍ടിസി സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു. പമ്പയിലെത്തിയ സംഘത്തെ വിശ്വാസികൾ തടഞ്ഞു. രൂക്ഷമായ പ്രതിഷേധത്തെ തുടർന്ന് പൊലീസും മനിതി സംഘവും ചർച്ച നടത്തി.
ഒരു കാരണവശാലും തിരിച്ചു പോകില്ലെന്ന് ഇവർ പറയുന്നു.അതേസമയം ആചാര ലംഘനമുണ്ടായാൽ നട അടയ്ക്കാൻ തന്ത്രിയോട് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.സുരക്ഷയൊരുക്കാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നതായി മനിതി സംഘം വ്യക്തമാക്കി. കോട്ടയത്ത് നാമജപം നടത്തിയ ഭക്തർക്കെതിരെ പോലീസ് ലാത്തിവീശി. സ്ത്രീകളുൾപ്പെടെ ഉള്ളവർക്കെതിരെയാണ് പോലീസ് അക്രമം.
മനിതി സംഘത്തിൽ പെട്ടവർ ശബരിമല ആചാര ലംഘത്തിനായി കോട്ടയം റെയിൽവേ സ്റ്‍റേഷനിൽ എത്തുമെന്ന വിവരത്തെ തുടർന്നായിരുന്നു നാമജപം. സ്വയം കെട്ടുനിറച്ചാണ് സംഘം മല കയറുന്നത്. ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികള്‍ കെട്ടുനിറയ്ക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് സ്വയം കെട്ടുനിറച്ചത്. ബലിതര്‍പ്പണത്തിനു കര്‍മ്മികളും വിസമ്മതിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഇത്.
കെട്ട് നിറക്കാന്‍ പറ്റില്ലെന്ന് ശാന്തിമാര്‍ പറഞ്ഞത് സംഘര്‍ഷാവസ്ഥയും ഉണ്ടാക്കി. മനീതി സംഘത്തിലെ യുവതികളും ശാന്തിമാരും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി . ഒടുവില്‍ കെട്ട് നിറക്കാനുള്ള വിശുദ്ധ വസ്തുക്കള്‍ തട്ടിപ്പറിച്ചെടുത്തു സ്വയം നിറച്ചു മുന്‍പോട്ടു പോകുകയായിരുന്നു ഇവർ.
Post Your Comments