KeralaLatest News

ക്രിസ്മസ്,ന്യൂ ഇയര്‍ ആഘോഷങ്ങൾ; ലഹരി ഒഴുക്ക് തടയാൻ പോലീസിന്റെ പ്രത്യേക പരിശോധന

കണ്ണൂര്‍: ക്രിസ്മസ്,ന്യൂ ഇയര്‍ ആഘോഷങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി ഒഴുക്ക് തടയാൻ പ്രത്യേക പരിശോധനയുമായി പൊലീസ്. മാഹിയിലും മാഹിയുടെ അതിര്‍ത്തിയിലും പുതുച്ചേരി പൊലീസും കേരള പൊലീസും നിരന്തരം വാഹന പരിശോധനയിലാണ്. അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന മാഹി മദ്യം കേരള എക്‌സൈസും പൊലീസ് പിടികൂടും. കര്‍ണാടകയില്‍നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ കേരളത്തിലൂടെ മാഹിയിലെത്തുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പുതുച്ചേരി പൊലീസും പിടികൂടും.

ആഘോഷങ്ങള്‍ക്ക് മോടിപിടിപ്പിക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരിയുൽപ്പനകൾ കടത്തുനിന്നത് തടയാൻ കനത്ത പരിശോധനയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അഞ്ഞൂറ് കുപ്പി മാഹി മദ്യം കേരള എക്‌സൈസും അഞ്ഞൂറ് പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പുതുച്ചേരി പൊലീസും പിടികൂടിയിരുന്നു. മാഹി എസ്പിയും കണ്ണൂര്‍ എസ്പിയും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button