ഓരോ പൂജയ്ക്കും ഓരോ വിധിയുണ്ട്. അതുപോലെ വിഷ്ണുപൂജ ചെയ്യുന്നതിനും അതിന്റേതായ രീതികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ കുളി കഴിഞ്ഞാണ് വിഷ്ണുപൂജ ചെയ്യേണ്ടത്. ഭക്ഷണം കഴിച്ചശേഷം പൂജ ചെയ്യരുത്. വാങ്ങുന്ന പൂക്കളേക്കാള്‍ അപ്പോള്‍ പറിച്ചെടുത്ത പൂക്കള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പ്രസാദത്തിന് നെയ്യ് മാത്രം ഉപയോഗിയ്ക്കുക. മറ്റ് എണ്ണകൾ ഉപയോഗിക്കരുത്.
ഉപയോഗിച്ചതോ പഴയതോ ആയ സാധനങ്ങള്‍ ഉപയോഗിക്കാതെ പുതിയവ മാത്രം ഉപയോഗിക്കുക. വിളക്കിൽ നൂൽതിരികൾക്ക് പകരം പഞ്ഞി കൊണ്ടുള്ളവ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. നീല വസ്ത്രം ധരിച്ചു വിഷ്ണുപൂജ ചെയ്യുകയോ ഭഗവാന് സമർപ്പിക്കുകയോ അരുത്. വിഷ്ണുപൂജ ഇരുട്ടില്‍ ചെയ്യരുത്. വിഗ്രഹസ്പര്‍ശനവും പാടില്ല. പൂജ ചെയ്യാൻ ഉയർന്ന പീഠത്തിൽ ഇരിക്കുകയോ ഇടയ്ക്ക് എഴുന്നേറ്റ് പോവുകയോ അരുത്.
Post Your Comments