ന്യൂഡല്‍ഹി : ഫോണ്‍ കോളുകള്‍ മുറിഞ്ഞു പോകുന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് ട്രായ്. രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്കായി 56 ലക്ഷം രൂപയാണ് ട്രായ് ഈ വിഷയത്തില്‍ പിഴ ചുമത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ പിഴ ലഭിച്ചത് ടാറ്റ ടെലി സര്‍വ്വീസിനാണ്. 22 ലക്ഷം രൂപയാണ് ടാറ്റയ്ക്ക് പിഴയിനത്തില്‍ അടയ്ക്കാനുള്ളത്. 2018ന്റെ ആദ്യ പാദത്തില്‍ 10 ലക്ഷവും, രണ്ടാം പാദത്തില്‍ 12 ലക്ഷവുമാണ് ഐഡിയയ്ക്ക് ഫോണ്‍ കോള്‍ മുറിഞ്ഞുപോകുന്നു എന്ന പരാതിയില്‍ പിഴ നല്‍കേണ്ടി വരുക. സമാനമായി ആദ്യ പാദത്തില്‍ 2 ലക്ഷവും രണ്ടാം പാദത്തില്‍ 4 ലക്ഷവുമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന് പിഴ കിട്ടിയിരിക്കുന്നത്.
Post Your Comments