വനിതാ മതിലില്‍ പങ്കെടുക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം തള്ളി കൂടുതല്‍ എസ്എന്‍ഡിപി ശാഖകള്‍ രംഗത്ത്. സംഘടനയില്‍ നിന്ന് പുറത്താക്കിയാലും വനിത മതിലില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തൃത്താല എസ്എന്‍ഡിപി യോഗം പ്രസിഡണ്ട് സോമരാജന് രംഗത്തെത്തി.
ഫേസ്ബുക്ക് ലൈവിലാണ് സോമരാജൻ നിലപാട് വ്യക്തമാക്കിയത്. വെള്ളാപ്പള്ളി രാവിലെ ഒരു നിലപാട്, വൈകിട്ട് ഒരു നിലപാട് എന്ന രീതിയില്‍ മാറി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനൊപ്പം നില്ക്കാന് സമുദായാംഗങ്ങളെ കിട്ടില്ല. വനിത മതിലില്‍ നിന്ന് പുറത്താക്കുമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.
പുറത്താക്കികോളു എന്നാലും വനിതാ മതിലില്‍ പങ്കെടുക്കില്ല. എസ്എന്‍ഡിപി ശാഖയിലെ ഒരു വനിതയും വനിതാ മതിലില്‍ അണിനിരക്കില്ലെന്നും അദ്ദേഹം പറയുന്നു.
വീഡിയോ കാണാം:
Post Your Comments