Latest NewsNattuvartha

പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് ജനങ്ങളുടെ പിന്തുണ തേടി മേയര്‍

തിരുവനന്തപുരം: നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാനകാരണം പ്ലാസ്റ്റിക് കത്തിക്കുന്നതാണ്. ഇത് കുറയ്ക്കാനായി അനവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നും പൂര്‍ണമായി ഫലം കണ്ടില്ല. ജനങ്ങള്‍ കൂടെ സഹകരിച്ചാല്‍ മാത്രമേ ഇത്തരം പദ്ധതികള്‍ വിജയിക്കൂ. പ്ലാസ്റ്റിക്കുകള്‍ സ്വീകരിക്കാന്‍ നഗരസഭയോട് പറയുമ്പോഴും വീടിനടുത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ ആരും അനുവദിക്കുന്നില്ല. മറ്റുവഴികളില്ലാതെ വരുമ്പോള്‍ കത്തിക്കുന്നു. വാഹനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്‌സിഡിനേക്കാള്‍ വിഷമയമായ വസ്തുക്കളാണ് പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്നത്. ഇത് അര്‍ബുദത്തിന് വരെ കാരണമാകുന്നു. പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും അതും പരാജയപ്പെട്ടു. കന്യാകുമാരി അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് പ്ലാസ്റ്റിക് എത്തുന്നുണ്ട്. പ്ലാസ്റ്റിക്കിന് പകരം മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താതെ പൂര്‍ണ നിരോധനം സാധ്യമല്ല. കുടുംബശ്രീ നിര്‍മ്മിക്കുന്ന തുണി സഞ്ചികള്‍ അടുത്ത മാസത്തോടെ വിപണിയിലെത്തുമെന്നും പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button