ചെന്നൈ: ശബരിമല ദര്‍ശനത്തിനായി തമിഴ്നാട്ടില്‍ നിന്ന് വനിതാ സംഘം പുറപ്പെടുമെന്ന് റിപ്പോർട്ട്. അറുപതോളം പേരടങ്ങുന്ന സംഘം നാളെ കേരളത്തിലെ കോട്ടയത്തെത്തുന്നതായിരിക്കും. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ സംഘടനയായ ‘മനിതി’യുടെ പ്രവര്‍ത്തകരാണ് ആചാരങ്ങള്‍ ലംഘിക്കാനായെത്തുന്നത്.വനിതകളുടെ നീക്കത്തെത്തുടര്‍ന്ന് ശബരിമലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇവര്‍ ശബരിമലയിലെത്തുന്നത് മൂലം പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പ് സൂചന നല്‍കിയിട്ടുണ്ട്. അതെ സമയം തമിഴ്നാട്ടില്‍ നിന്ന് വനിതാ സംഘമെത്തുന്നതിനെകുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കര്‍ പറഞ്ഞു. എന്നാൽ ചെന്നൈയില്‍ നിന്നും 12 വനിതകള്‍, മധുരയില്‍ നിന്നും രണ്ട് വനിതകള്‍, മധ്യപ്രദേശില്‍ നിന്നും അഞ്ച് വനിതകള്‍, ഒഡീഷയില്‍ നിന്നും അഞ്ച് വനിതകള്‍, കേരളത്തില്‍ നിന്നും 25 വനിതകള്‍ ഈ സംഘത്തിലുണ്ടാകുന്നതായിരിക്കും.
‘മനിതി’യുടെ കോ-ഓര്‍ഡിനേറ്റര്‍ സെല്‍വിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സംഘത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളും ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരം. ഇവര്‍ക്ക് പിന്തുണയുമായി കേരളത്തിലെ ഒരു സംഘം പുരുഷന്മാരുമുണ്ട്.ചെന്നൈയില്‍ നിന്നും തീവണ്ടി മാര്‍ഗത്തിന് പുറമെ ബസ് മാര്‍ഗവും കോട്ടയത്തേക്കെത്താന് പദ്ധതിയുണ്ടെന്ന് സംഘത്തിലെ അംഗമായ വയനാട് സ്വദേശിന് അമ്മിണി പറഞ്ഞു. ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് അമ്മിണി.
സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് സംഘം ഇ-മെയില്‍ അയച്ചിരുന്നു. ഉചിതമായ നടപടിയെടുക്കാമെന്നും പോലീസിന് വേണ്ട നിര്‍ദ്ദേശം നല്‍കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ മറുപടി.മാവോയിസ്റ്റ് ബന്ധമുള്ളവരും സംഘത്തിലുണ്ടെന്നാണ് പോലിസിന് ലഭിച്ച വിവരം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഇടത് അനുകൂല സംഘടനകളുടെ പിന്തുണയോടെ വനിതകള്‍ എത്തുന്നതെന്ന ആരോപണമാണ് ശബരിമല വിശ്വാസികള്‍ പറയുന്നത്.
മനീതി സംഘടനയുടെ വരവിനൊപ്പം മറ്റ് ചില യുവതികളും നാളെ ശബരിമലയിലെത്തിയേക്കുമെന്ന സൂചനയും പോലിസിനുണ്ട്. ആചാരലംഘനത്തിന് സമ്മതിക്കില്ലെന്ന കടുത്ത നിലപാടിലാണ് വിശ്വാസികള്‍.
Post Your Comments