NattuvarthaLatest News

ക്രിസ്മസ് കാരോള്‍ ഒരുക്കുന്നതിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

പയ്യന്നൂര്‍ : ക്രിസ്മസ് കരോള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം.ആക്രമണത്തിന് പിന്നില്‍ എസ്എഫ്‌ഐയാണെന്ന് കെഎസ്‌യു ആരോപിച്ചു.

കെഎസ്‌യു പ്രവര്‍ത്തകരായ ഒന്നാം വര്‍ഷ ഇക്കണോമിക്‌സിലെ വി.ആദര്‍ശ്, ഹിസ്റ്ററിയിലെ ആകാശ് ഭാസ്‌കരന്‍, ഫിസികിസിലെ അര്‍ജ്ജുന്‍ ദേവ്, രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥി ഹര്‍ഷരാജ്, മൂന്നാം വര്‍ഷ ഹിന്ദി വിദ്യാര്‍ത്ഥിനി ദൃശ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.

കരോള്‍ ഒരുക്കങ്ങള്‍ക്കായി കോളേജ് അധികൃതരില്‍ നിന്നും അനുമതി വാങ്ങി ഒരുക്കങ്ങള്‍ തുടങ്ങാനിറങ്ങവെ യാതോരു കാരണവുമില്ലാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button