Latest NewsKerala

സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേർന്ന് നടത്തിയ സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ കേരളം ഒന്നാമത്. 69 പോയിന്റാണ് കേരളം നേടിയത്. ആരോഗ്യം,വിദ്യാഭ്യാസം, ലിംഗ സമത്വം എന്നീ വിഷയങ്ങളിൽ കേരളം ഒന്നാമതെത്തി. യഥാക്രമം 92,87,50 പോയിന്റുകളാണ് കേരളം സ്വന്തമാക്കിയത്. വ്യവസായം,ന്യൂതന ആശയം ,അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ 68 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.ദാരിദ്ര്യ നിർമാർജനം, നീതി നിർവഹണം,ക്രമസമാധാനം,വിശപ്പു രഹിതം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തിന്റെ സ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button