കൊച്ചി: മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന്‍ ‘ഐസ്‌മെത്ത്’ കൊച്ചിയിൽ. ‘ഐസ്മെത്ത് ‘എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പൊലീസ് പിടിയിലായത്. ഇയാളില്‍നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ത്ഥവും പിടിച്ചെടുത്തു. ലഹരിമരുന്ന് മാര്‍ക്കറ്റില്‍ അഞ്ച് കോടി രൂപയോളം വില വരും ഐസ്മെത്തിന്.
ചെന്നൈ കേന്ദ്രീകരിച്ച് മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കുന്ന സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ ഇതിന്‍റെ ലഹരി നിലനില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ്, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലും ‘ഐസ്മെത്ത് ‘ അറിയപ്പെടുന്നു.
Post Your Comments