ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ സെസ് ചുമത്തുന്നത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല. പ്രളയ സെസില്‍ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് ജെയ്റ്റിലി അറിയിച്ചു. എന്നാല്‍ കൗണ്‍സിലിന് തീരുമാനം എടുക്കാമായിരുന്നെന്ന് തോമസ് ഐസക് പ്രതികരിച്ചു.
28 ശതമാനം നികുതി സ്ലാബിലുള്ള ഏഴ് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 18 ശതമാനമാക്കി. 18 ശതമാനം നികുതിയുള്ള 33 ഉത്പന്നങ്ങളുടെ നികുതി നിരക്ക് 12ഉം 5 ഉം ശതമാനമാക്കി കുറച്ചു. ഡല്‍ഹിയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജി.എസ്.ടിക്ക് കീഴിലുള്ള 98 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും 18 ശതമാനം നികുതി നിരക്കിന് താഴേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജി.എസ്.ടി കൗണ്‍സിലില്‍ വിഷയം പരിഗണിച്ചത്.
വീല്‍ചെയര്‍ ഉള്‍പ്പടെ ഭിന്നശേഷിയുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങളുടെ ജി എസ് ടി 28 ല്‍ നിന്ന് 5 ശതമാനമാക്കി. ആരാധനാവശ്യത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റുകളുടെ ജി എസ് ടി 5 ശതമാനമാക്കി , ബിസിനസ് ക്ളാസിലും ചാര്‍ടേഡ് വിമാനങ്ങളിലും ആണെങ്കില്‍ 12 ശതമാനമായിരിക്കും നികുതി.
Post Your Comments