KeralaLatest News

കേരളത്തില്‍ മായം കലര്‍ന്ന ശര്‍ക്കര വ്യാപകം : ചേര്‍ക്കുന്നത് മാരക അസുഖങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തു

തിരുവനന്തപുരം : കേരളത്തില്‍ മായം കലര്‍ന്ന ശര്‍ക്കര വ്യാപകമായി വില്‍ക്കുന്നതായി റിപ്പോര്‍ട്ട് മാരക അസുഖങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുവാണ് ചേര്‍ക്കുന്നത്. തുണികള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍ ബി എന്ന ഡൈയാണ് ശര്‍ക്കയില്‍ ചേര്‍ക്കുന്നത്. കാലങ്ങളോളം കേടുകൂടാതിരിക്കാനും നിറം നിലനിര്‍ത്തുന്നതിനുമായാണ് ഈ മായം കലര്‍ത്തുന്നത്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണ് റോഡമിന്‍ ബി.

തമിഴ്നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ശര്‍ക്കര കൊണ്ടുവരുന്നത്. നിര്‍മ്മാണ വേളകളിലൊന്നും പരിശോധനകള്‍ നടക്കാറില്ല. പരാതികളില്ലാത്തതിനാല്‍ പരിശോധന നടത്തുന്നില്ല എന്നാണ് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button