![](/wp-content/uploads/2018/12/sanju_marriage.jpg)
തിരുവനന്തപുരം :അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ സ്വപ്‌ന സാക്ഷാത്ക്കാരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു.
തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. ഇപ്പോള്‍ തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എംഎ എച്ച് ആര്‍ വിദ്യാര്‍ത്ഥിനിയാണ് ചാരുലത
ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച കൊണ്ടിരിക്കുകയാണ് സഞ്ജു. ടൂര്‍ണ്ണമെന്റിലെ ഇടവേളയിലാണ് താരം വിവാഹത്തിനായി സമയം കണ്ടെത്തിയത്.ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്‌ബോള്‍ താരം സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത.
Post Your Comments