കുന്നിക്കോട് : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന കാര്യം ഇന്നും ലോകത്തിന് ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ്. ഉപയോഗിച്ചതിന് ശേഷം നാം വലിച്ചെറിയുന്ന നിരവധി പ്ലാസ്റ്റിക് വസ്തുക്കളാണ് പിന്നീട് പ്രകൃതിക്ക് ദോഷം വരുത്തുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് മധുര പാനിയങ്ങള്‍ കുടിച്ചതിന് ശേഷം ഉപേക്ഷിച്ചു കളയുന്ന പ്ലാസ്റ്റിക് കുപ്പികള്‍.
എന്നാല്‍ ഇതേ ഉപയോഗ ശൂന്യമായ കുപ്പികള്‍ കൊണ്ട് ഒരു സുന്ദരന്‍ ക്രിസ്മസ് ട്രീ ഉണ്ടാക്കിയിരിക്കുകയാണ് കുന്നിക്കോട് പ്രദേശത്തെ നാട്ടുകാര്‍.
പള്ളിപ്പരിസരം വൃത്തിയാക്കിയപ്പോള്‍ കിട്ടിയ കുന്നോളം പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് പള്ളിപ്രവര്‍ത്തകര്‍ കൂറ്റന്‍ ക്രിസ്മസ് ട്രീ ഒരുക്കി.
വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ പ്ലാസ്റ്റിക്ക് എങ്ങനെ സംസ്‌കരിക്കണമെന്ന് ആലോചിക്കുമ്പോഴാണ് ക്രിസ്മസ് ട്രീ എന്നൊരു തോന്നല്‍ എല്ലാരുടെയും മനസില്‍ എത്തിയത്. അങ്ങനെ ഇളമ്ബല്‍ സി.എസ്.ഐ. ദേവാലയത്തിന് മുന്നില്‍ കൂറ്റന്‍ ക്രിസ്മസ് ട്രീ ഉയര്‍ന്നു. കുപ്പികള്‍ വൃത്തിയാക്കി ചിട്ടയായി നിരത്തി. ഉള്ളില്‍ വര്‍ണബള്‍ബുകള്‍കൂടി തെളിച്ചതോടെ പള്ളി വികാരി ഫാ. ജോസിന്റെ ആശയത്തിലുയര്‍ന്ന ക്രിസ്മസ് ട്രീ ഹിറ്റായി. ഇപ്പോള്‍ രാത്രികളില്‍ പള്ളി മുറ്റത്തെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ് ഈ ക്രിസ്മസ് ട്രീ.
Post Your Comments