KeralaLatest News

വിശ്വാസികള്‍ക്കിടയില്‍ കെട്ടാന്‍ ശ്രമിക്കുന്ന വനിതാ മതിലിന് അധികം ആയുസ് ഇല്ലെന്ന് ശശികുമാര്‍ വര്‍മ്മ

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് ശശികുമാര്‍ വര്‍മ്മ രംഗത്ത്. വിശ്വാസികള്‍ക്കിടയില്‍ കെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ വനിതാ മതിലിന് അധികം ആയുസ് ഉണ്ടാകില്ലെന്ന് പന്തളം വലിയകോയിക്കല്‍ തമ്പുരാന്‍ ശശികുമാര്‍ വര്‍മ്മ. ഹിന്ദു മതത്തെയും ശ്രേഷ്ഠരായ ആചാര്യന്മാരെയും മാത്രം അധിക്ഷേപിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു. മൂവായിരത്തോളം പേര്‍ എത്തുന്ന പിറവം പളളിയില്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തവരാണ് അയ്യായിരം കോടിയോളം തീര്‍ത്ഥാടകര്‍ വര്‍ഷാവര്‍ഷവും എത്തുന്ന ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും വര്‍മ്മ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയില്‍ ഹിന്ദുക്കള്‍ക്ക് ഒരുമിക്കാന്‍ അവസരം ഒരുക്കി തന്ന സുപ്രീം കോടതി ജഡ്ജിന്മാരോടും കേരള മുഖ്യമന്ത്രി പിണറായി വിജയനോടും ഹൈന്ദവ സമൂഹത്തോടും ഏക്കാലത്തും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://youtu.be/9oFy13Q5FCA

shortlink

Post Your Comments


Back to top button