KeralaLatest NewsIndia

ജയില്‍ മോചിതയായ രഹ്നാ ഫാത്തിമയ്ക്ക് നൽകിയ സ്വീകരണത്തിന്റെ മുഖ്യ സംഘാടകന്‍ മാവോയിസ്റ്റ് എന്ന് ആരോപണം

തുഷാര്‍ നിര്‍മല്‍ സാരഥിയടക്കം പതിനഞ്ച് പുരുഷന്മാരും,10 സ്ത്രീകളുമാണ് രഹ്നാ ഫാത്തിമയ്ക്കായി ഒത്തുചേര്‍ന്നത്.

കൊച്ചി: ജയിൽ മോചിതയായ രഹ്നാ ഫാത്തിമയ്ക്ക് മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുള്ളതായി ആരോപണം .ജയില്‍ മോചിതയായ രഹ്നാ ഫാത്തിമയ്ക്ക് കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകന്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി ജയില്‍ വാസമനുഭവിച്ചിട്ടുള്ള തുഷാര്‍ നിര്‍മല്‍ സാരഥിയാണെന്ന് റിപ്പോർട്ട്. രഹ്ന ഫാത്തിമയ്ക്കായി മാവോയിസ്റ്റ് നക്സൽ ബന്ധമുള്ള ചിലരും ചുംബന സമരത്തിൽ പങ്കെടുത്ത ചിലരും കൂട്ടായ്മകളുമായി രംഗത്തെത്തിയിരുന്നു.

ശബരിമലയില്‍ വിധി നടപ്പാക്കാന്‍ ശ്രമിച്ചയാളെന്ന വീരപരിവേഷം നല്‍കി രഹ്നാ ഫാത്തിമയെ അവതരിപ്പിക്കുകയായിരുന്നു ഫ്രീ രഹ്നാ ഫാത്തിമാ ആക്ഷന്‍ കൗണ്‍സിലിന്റെ പേരിൽ നടന്ന പരിപാടി. ഈ സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗവും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതിന്റെ മുഖ്യസംഘാടകനായ തുഷാര്‍ നിര്‍മല്‍ സാരഥി മാവോയിസ്റ്റ് തീവ്രവാദി ബന്ധത്തിന്റെ പേരില്‍ 2015 ല്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞയാളാണ്.

കളമശ്ശേരി ദേശീയപാതാ അതോറിറ്റി ഓഫീസിലെ മാവോയിസ്റ്റ് തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ചുംബന സമര നേതാക്കളിലൊരാളായ ജെയ്‌സണ്‍ കൂപ്പറിനൊപ്പമായിരുന്നു തുഷാര്‍ അറസ്റ്റിലായത്. അന്ന് തുഷാര്‍ നിര്‍മല്‍ സാരഥിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് മാവോയിസ്റ്റ് തീവ്രവാദി ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. തുഷാര്‍ നിര്‍മല്‍ സാരഥിയടക്കം പതിനഞ്ച് പുരുഷന്മാരും,10 സ്ത്രീകളുമാണ് രഹ്നാ ഫാത്തിമയ്ക്കായി ഒത്തുചേര്‍ന്നത്. ഇവരുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button