Latest NewsKerala

റോഡരികിൽ നിന്ന് പൈനാപ്പിള്‍ വാങ്ങി കഴിച്ച കുടുംബം ആശുപത്രിയില്‍

മലപ്പുറം: മൂന്നിയൂരില്‍ റോഡരികിലെ വില്‍പന കേന്ദ്രത്തില്‍ നിന്ന് പൈനാപ്പിള്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബം ആശുപത്രിയിൽ. ദേശീയപാതയോരത്ത് വില്‍പ്പന നടത്തിയിരുന്ന പൈനാപ്പിള്‍ വാങ്ങി കഴിച്ച കുടുംബത്തിലെ മൂന്ന് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്നിയൂര്‍ തലപ്പാറ സ്വദേശികളായ വലിയപറമ്പില്‍ വീട്ടില്‍ പൂക്കാടന്‍ അഷ്റഫ് (40), ഭാര്യ ഷാഹിദ (35), മകന്‍ അന്‍ഷിഫ് റഹ്മാന്‍(16) എന്നിവരാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ദേശീയപാത പടിക്കല്‍ ഭാഗത്ത് വാഹനങ്ങളിലെത്തിച്ച്‌ വില്‍പ്പന നടത്തുന്ന കച്ചവടക്കാരില്‍ നിന്നാണ് ഇവര്‍ പൈനാപ്പിള്‍ വാങ്ങിയത്. കഴിച്ചതിന് ശേഷം അസഹ്യമായ വയറുവേദയും ചര്‍ദ്ദിയുമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇത്തരം പഴവര്‍ഗ്ഗങ്ങളില്‍ വന്‍ തോതില്‍ മാരകമായ കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button