തിരുവനന്തപുരം : വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ട് ചിലവഴിക്കുമെന്ന തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറിയത് ജനരോക്ഷം ഭയന്നിട്ടെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വനിതാമതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും അതിനായി സര്‍ക്കാരിന്റെ ഒറ്റപൈസ പോലും ചെലവാക്കില്ലെന്നും നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞ സര്‍ക്കാര്‍ തന്നെയാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാമതിലിന്റെ ചെലവിന് തുകമാറ്റിയ കാര്യം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഖജനാവില്‍ നിന്നും പണം ചിലവഴിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും പിന്‍മാറിയത് ശക്തമായ ജനരോക്ഷം ഭയന്നാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
പ്രളയാനന്തരമുള്ള ഭീകരാവസ്ഥയെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതാണ് കേരളം ഇന്നനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നം. പ്രളയത്തിന് ശേഷം കിടപ്പാടവും ഭൂമിയും നഷ്ടമായവര്‍, നിരാലംമ്പരായ കൃഷിക്കാര്‍, ഇവരെയൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്, വര്‍ഗ്ഗീയ മതിലാണ് സര്‍ക്കാരിന്റെ പ്രധാന അജണ്ടയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
Post Your Comments