ലക്‌നൗ: ഹനുമാന്റെ പേരില്‍ വീണ്ടും ജാതീയ പരാമര്‍ശം. ഇത്തവണ ഹനുമാന്‍ മുസ്ലിമായിരുന്നെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവ്. സമാജ്‌വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബുക്കല്‍ നവാബാണ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദലിതനായിരുന്നുവെന്ന വിവാദ പരാമര്‍ശം നടത്തിയിരുന്നു.
റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നും ബുക്കറിന്റെ വാദങ്ങള്‍. ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം കൂടിയാണ് അദ്ദേഹം മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനിടെയാണ് ഹനുമാന്‍ ദളിത് വിഭാഗക്കാരനാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. പിന്നീട് ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഹനുമാന്റെ ജാതി പറയുന്നവര്‍ മറ്റു ദൈവങ്ങളുടെ ജാതി കൂടി വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
#WATCH: BJP MLC Bukkal Nawab says "Hamara man'na hai Hanuman ji Muslaman theyy, isliye Musalmanon ke andar jo naam rakha jata hai Rehman, Ramzan, Farman, Zishan, Qurban jitne bhi naam rakhe jaate hain wo karib karib unhi par rakhe jaate hain." pic.twitter.com/1CoBIl4fPv
— ANI (@ANI) December 20, 2018
Post Your Comments