KeralaLatest NewsIndia

പമ്പയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ വെട്ടിയ ശേഷം അക്രമി കാട്ടിലേക്ക് രക്ഷപ്പെട്ടു

വെട്ടിയ ആൾ വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ടു.

പത്തനംതിട്ട: പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു. ഇയാളുടെ കൈയ്ക്കാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. വെട്ടിയ ആൾ വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ടു. പമ്പ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ്‌ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. പമ്പ ത്രിവേണിക്ക് സമീപം നിന്നാണ് ഇരുവരും ബസിൽ കയറിയത്. വെട്ടിയ ആളെ മുൻപരിചയമില്ലെന്ന് ഭുവന ചന്ദ്രൻ പറയുന്നു.

ഇയാൾ ആദിവാസി ആണെന്ന് സംശയിക്കുന്നു. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ ആളോട് ഭുവനചന്ദ്രൻ ചോദിച്ചിരുന്നു. ചാക്കുപാലത്ത് ഇറങ്ങിയപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭുവനചന്ദ്രൻ പറയുന്നത്. ശേഷം കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button