Latest NewsKeralaIndia

കിളിനക്കോട് സംഭവം : യൂത്ത് ലീഗ് നേതാവടക്കം ‘ആങ്ങളമാർ’ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കിളിനക്കോട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ആങ്ങളമാർ ചമഞ്ഞായിരുന്നു ഇവരുടെ അധിക്ഷേപം. പെൺകുട്ടികളുടെ ഫേസ്ബുക്ക് ലൈവിന് മറുപടിയെന്നവണ്ണം സോഷ്യൽ മീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്തവരാണ് പിടിയിലായത്. യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, സാദിഖ് അലി, ലുക്മാൻ, ഹൈദർ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയക്കുകയും ചെയ്തു. നാല് ദിവസം മുന്പാണ് കേസിന് ആസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമായതോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പെൺകുട്ടികളും യുവാക്കളും പരസ്പരം ക്ഷമ പറഞ്ഞ് വിഷയം അവസാനിപ്പിച്ചു. പക്ഷെ പിന്നാലെ യുവാക്കള്‍ പെൺകുട്ടികള്‍ മാപ്പുപറഞ്ഞെന്ന വിധത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

shortlink

Post Your Comments


Back to top button