KeralaLatest News

നവകേരളത്തിനായി കടല്‍കടന്ന് ഒരു കൈത്താങ്ങ്

പ്രളയത്തില്‍ മുഖം നഷ്ടപ്പെട്ട കേരളത്തെ തിരിച്ചു പിടിക്കാന്‍ കടലിനക്കരെ നിന്നൊരു സഹായം. ദോഹയിലെ പേള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് നവകേരള നിര്‍മ്മിതിക്കായി തങ്ങള്‍ സ്വരൂപിച്ച പത്ത് ലക്ഷം രൂപ ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയത്. സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രദീപ് ചന്ദ്രന്‍, മുഹമ്മദ് നിസാര്‍, വിദ്യാര്‍ഥി പ്രതിനിധിയായ അലീന ഒമര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരാണ് നവകേരള നിര്‍മ്മിതിക്കായി കൈകോര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button