തിരുവനന്തപുരം• ക്രിസ്തുമസ്സ് – പുതുവർഷ ആഘോഷങ്ങൾക്ക് രുചിയുടെ പുതുമയേകാൻ മത്സ്യഫെഡിന്റെ ശുദ്ധ മത്സ്യപാക്കറ്റുകൾ ‘ഫീസ്റ്റ് ഓഫ് സെവൻ ഫിഷസ്’ വിപണിയിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് വിതരണമെന്ന് മത്സ്യബന്ധന-ഹാർബർ എൻജിനീയറിംഗ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
വിവിധ തൂക്കങ്ങളിലുള്ള ഏഴു മത്സ്യങ്ങളുടെ പായ്ക്കറ്റുകളാണുള്ളത്. നെയ്മീൻ, ആവോലി, വലിയ നെത്തോലി, അയില, കൊഞ്ച്, ചൂര, കരിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് പായ്ക്കറ്റുകളിൽ ലഭിക്കുക.
ഏഴ് മത്സ്യങ്ങളടങ്ങിയ കിറ്റിന് 2000 രൂപയും മറ്റ് കോംമ്പോ കിറ്റുകൾ 1000, 500 രൂപ നിരക്കുകളിലും മത്സ്യഫെഡിന്റെ് ഫിഷ് മാർട്ടുകൾ വഴി വിതരണം ചെയ്യും. മത്സ്യഫെഡിന്റെ അന്തിപ്പച്ച മൊബൈൽ ഫിഷറീസ് യൂണിറ്റിലും ‘ഫീസ്റ്റ് ഓഫ് സെവൻ ഫിഷസ്’ ലഭിക്കും.
അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം (9526041320, 9526041090), കൊല്ലം (9526041258, 9526041389), കോട്ടയം (9526041296), എറണാകുളം (9526041117), തൃശ്ശൂർ (9526041397), കോഴിക്കോട് (9526041499) എന്നീ ജില്ലകളിലാണ് ലഭിക്കുക.
തിരുവനന്തപുരം ജില്ലയിൽ വികാസ്ഭവൻ, അന്തിപ്പച്ച ഫിഷ്റ്റേറിയൻ മൊബൈൽ മാർട്ട്, കൊല്ലം ജില്ലയിലെ പൊടിയാടി, പത്തനാപുരം, ശക്തികുളങ്ങര, അന്തിപ്പച്ച ഫിഷ്റേറ്ററിയൻ മൊബൈൽ മാർട്ട്, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, അയർക്കുന്നം, കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി, കുറുവിലങ്ങാട്, പുതുപ്പള്ളി, പാല, പാമ്പാടി, തിരുവാതുക്കൽ, വാകത്താനം, നെടുങ്കുന്നം, എറണാകുളം ജില്ലയിലെ ചെട്ടിച്ചിറ, ഹൈക്കോടതി കവല, കടവന്ത്ര, കതൃക്കടവ്, കൂത്താട്ടുകുളം, പാമ്പാക്കുട, പനമ്പള്ളി നഗർ, പിറവം, തേവര, തൃശ്ശൂർ ജില്ലയിലെ അമല നഗർ, കോഴിക്കോട് ജില്ലയിലെ അരയിടത്തുപാലം, തിരുവണ്ണൂർ എന്നിവിടങ്ങളിൽ ഫീസ്റ്റ് ഓഫ് സെവൻ ഫിഷസ്സ് ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments