KeralaLatest News

സിസ്റ്റര്‍ അമലയുടെ കൊലപാതകം: കോടതി വിധി ഇങ്ങനെ

പാലാ ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്റിലെ കന്യാസ്ത്രിയായിരുന്ന അമലയെ 2015 സപ്റ്റബര്‍ 16 അര്‍ദ്ധരാത്രിയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

പാലാ: പാലായിലെ മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസില്‍ പ്രതി സതീഷ് ബാബുവിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു.  പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കടക്കല്‍ , ഭവന ഭേദനം എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് സതീഷിന് ശിക്ഷ വിധിച്ചിട്ടുള്ളത്. അതേസമയം പ്രതിക്ക് ആജീവനാന്തം തടവ് നല്‍കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് അല്ലാത്തതിനാല്‍ വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടിരുന്നില്ല. കൊലപാതകത്തിന് ജീവപര്യന്തവും, ബലാല്‍സംഗത്തിന് 10 വര്‍ഷം കഠിനതടവും, അതിക്രമിച്ചു കടക്കലിന് ഏഴുവര്‍ഷവും, ഭവനഭേദനത്തിന് ഒന്‍പത് മാസം എന്നിങ്ങനെയാണ് സതീഷ് അനുഭവിക്കേണ്ട ശിക്ഷ.

പാലാ ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്റിലെ കന്യാസ്ത്രിയായിരുന്ന അമലയെ 2015 സപ്റ്റബര്‍ 16 അര്‍ദ്ധരാത്രിയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ സതീഷ് കന്യാസ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ അമലയെ പ്രതി ബലാത്സംഗം ചെയ്തിരുന്നു. അതേസമയം പ്രതിയുടെ പ്രായവും പ്രായമായ അച്ഛനമ്മമാരുടെ മകന്‍ എന്ന പരിഗണനയും വേണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷന്റെ വാദം. കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി തെളിഞ്ഞുവെന്നാണ് പാലാ സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഷണക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

നിലവില്‍ പ്രതി വര്‍ഷം തടവ് അനുഭവിക്കുകയാണ്. ഭരണങ്ങാനത്തെ മഠത്തില്‍ മോഷണം നടത്തിയ കേസിലാണിത്. അതേസമയം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2,10,000 രൂപയും പ്രതി പിഴയടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറു വര്‍ഷവും ഒന്‍പതു മാസവും അധികമായി ശിക്ഷ അനുഭവിക്കണം. വിചാരണ കാലയളവില്‍ തടവില്‍ കഴിഞ്ഞ 1182 ദിവസത്തെ ശിക്ഷ കോടതി ഇളവുചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button