തൃശൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന വനിതാ മതില്‍ സംഘാടക രൂപീകരണ യോഗം തടയാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ദിലീപ്കുമാറിന്റെ അധ്യക്ഷതയിലാണ് പഞ്ചായത്ത് ഹാളില്‍ വനിതാ മതില്‍ സംഘാടക രൂപീകരണ യോഗം സംഘടിപ്പിച്ചത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബിജെപി മെമ്പര്‍മാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ബിജെപി അംഗങ്ങളായ പ്രശാന്ത് കുമാര്‍, വിഎ സതീഷ്, ഷീബ ഗോപിനാഥന്‍ എന്നിവരാണ് പ്രതിഷേധവുമായി എത്തിയത്. യോഗം തടസ്സപ്പെടുത്തിയ ഇവര്‍ പ്രസംഗം തുടരാനനുവദിക്കാതെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. വനിതാ മതില്‍ അയ്യപ്പവിശ്വാസികള്‍ക്കെതിരാണെന്നും സിപിഎം പാര്‍ട്ടിയുടെ പരിപാടിയാണെന്നും സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന പരിപാടിയാണെന്നും പറഞ്ഞുകൊണ്ടാണ് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചം യോഗം തടസ്സപ്പെടുത്തിയത്.
അതേസമയം വനിതാ മതില്‍ സര്‍ക്കാരിന്റെ പരിപാടിയാണെന്നും ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബിജെപിയുടെ സമരം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനെതിരാണന്നും പ്രസിഡന്റ് ഷേര്‍ലി പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് ബിജെപി അംഗങ്ങളും പഞ്ചായത്ത് ഓഫീസിന് പുറത്തെത്തിയിരുന്നു. പിന്നീട് സ്ഥലത്തെത്തിയ എരുമപ്പെട്ടി എസ്ഐ സുബിന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് ബിജെപി മെമ്ബര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Post Your Comments